Friday, 16 December 2011

എന്റെ നിറം

കാ... കാ... അക്കക്കുണ്ടേ കറുപ്പുനിറം
താ... താ.. തത്തക്കുണ്ടൊരു പച്ചനിറം
ഓ.. ഓ... ഒട്ടകത്തിനുടൊരു മഞ്ഞനിറം
ആ... ആ... ആനക്കുണ്ടൊരു പുകനിറം
പാ... പാ.... പന്നിക്കുണ്ടൊരു പിങ്ക് നിറം
ഐ.. ഐ... ഐരാവതത്തിനുണ്ടൊരു വെള്ളനിറം
മാ..മാ.... മഴവില്ലിനുണ്ടേ ഏഴുനിറം

Thursday, 7 January 2010

ട്ടിങ്കു

കൂട്ടിലുണ്ടൊരു ട്ടിങ്കുകുട്ടന്‍
ആള്‍കാര്‍ വനാല്‍ കുരയ്ക്കും
ആള്കാര്‍ക്ക്, വിശന്നിരിക്കുകയാണെന്ന് തോന്നും
എന്നിട്ടോ? ഭക്ഷണം കൊടുക്കും ആന്റി !  

[ ടിങ്കു കുട്ടിക്കവിയുടെ വീട്ടുടമസ്ഥയുടെ വളര്‍ത്തു നായാണ്‌ ]

Tuesday, 5 January 2010

എസ്കാവേട്ടരും വീടും

മണ്ണും കോരി  വീടുണ്ടാക്കിയ എസ്കാവേട്ടര്‍
ആള്‍കാര്‍ താമസിച്ചു -- ആളും കാറും !!
എസ്കാവേട്ടരുറങ്ങി, എന്നിട്ടോ ?
വീടു പൊളിഞ്ഞു, എസ്കാവേട്ടര്‍ പിന്നെയും ഉണ്ടാക്കി

[ഒരു കോളിസ് യാത്രാ സൃഷ്ടി ]

ഒന്ന് രണ്ട് മൂന്ന്

ഒന്നമ്മ ...  രണ്ട അച്ഛന്‍ ...
മൂന്നു ശാന്താന്റി !!

Friday, 4 December 2009

സമ്മാനം


കൊഴികൊട്ടൊരു സമ്മാനംവാങ്ങിതന്നു മമ്മി

മീറ്റിങ്ങിനൊരു സമ്മാനം എനിക്കുതന്നു

ഞാന്‍ വാങ്ങിപിടിച്ചു, അത് അച്ഛന്റെ കൈയില്‍ കൊടുത്തു

അമ്മ അത് ബാഗിലിട്ടു ...

പൂവേ


പൂവേ പൂവേ ...

ചക്കര പൂവേ ...

പഞ്ചാര പൂവേ ...

കാറ്റിലാടും പൂവേ ...

കാറ്റിലാടും കാറ്റാടി ...

Wednesday, 15 April 2009

വീണ ട്രയിന്

കുച്ച് ..കുച്ച്.. തീവണ്ടി,
റെയിലിന്‍റെ മോളില്‍കൂടെ പോണ്
റെയിലുമറിഞ്ഞു ട്രെയിന്‍ വീണു
ആള്‍ക്കാര്‍ വീണു, ചോര വന്നു